കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തൊടുപുഴ: ഗ്രാമപ്പഞ്ചായത്ത്, നഗരസഭാ വാർഡുകൾ വിഭജിച്ചു കൊണ്ടുള്ള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ കരട് വിജ്ഞാപനം ഇറങ്ങിയപ്പോൾ ജില്ലയിലെ 41 തദ്ദേശസ്ഥാപനങ്ങളിലായി 49 വാർഡുകൾ കൂടി. വിഭജനം പൂർത്തിയായപ്പോൾ ജില്ലയിൽ മാത്രം മൂന്ന് തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണത്തിൽ കുറവുണ്ടായി. മൂന്നാർ,​ പീരുമേട്,​ ദേവികുളം എന്നീ പഞ്ചായത്തുകളിലെ ഓരോ വാർഡുകളാണ് കുറഞ്ഞത്. 10 പഞ്ചായത്തുകളിലെ വാർഡുകളിൽ എണ്ണത്തിൽ മാറ്റമില്ല. അറക്കുളം,​ ഏലപ്പാറ, കാമാക്ഷി,​ കഞ്ഞിക്കുഴി,​ കൊന്നത്തടി,​ പള്ളിവാസൽ,​ പാമ്പാടുംപാറ,​ പെരുവന്താനം,​ ഉടുമ്പഞ്ചോല,​ ഉപ്പുതറ​ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ എണ്ണത്തിലാണ് മാറ്റമില്ലാത്തത്. നഗരസഭകളായ തൊടുപുഴയിൽ മൂന്നും കട്ടപ്പനയിൽ ഒരു വാർഡും വീതം കൂടിയിട്ടുണ്ട്.

നിർദ്ദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. അതത് തദ്ദേശസ്ഥാപനങ്ങളിലും കളക്ടറേറ്റിലും ജില്ലാ ഇൻഫർമേഷൻ ഓഫീസ്, www.delimitation.Isgkerala.gov.in എന്ന വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ഡിസംബർ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്ക് നേരിട്ടോ രജിസ്‌ട്രേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033 ഫോൺ: 0471 2335030. രണ്ടാം ഘട്ടത്തിൽ ബ്ളോക്ക് പഞ്ചായത്തുകളിലും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തും.

തദ്ദേശസ്ഥാപനം പഴയ വാർഡ് പുതുക്കിയത് (ബ്രാക്കറ്റിൽ)​

1. അടിമാലി 21 (24)

2. ആലക്കോട് 13 (14)

3. അറക്കുളം 15 (15)​

4. അയ്യൻപ്പൻകോവിൽ 13 (14)​

5. ബൈസൺവാലി 13 (14)​

6. ചക്കുപള്ളം 15 (16)

7. ചിന്നക്കനാൽ 13 (14)​

8. ദേവികുളം 18 (17)​

9. ഇടമലക്കുടി 13 (14 )

10. ഇടവെട്ടി 13 (14)

11. ഏലപ്പാറ 17 (17)

12. ഇരട്ടയാർ 14 (15)

13. ഇടുക്കി കഞ്ഞിക്കുഴി 18 (18)

14. കാമാക്ഷി 15 (15)

15. കാഞ്ചിയാർ 16 (17)

16. കാന്തല്ലൂർ 13 (14)

17. കരിമണ്ണൂർ 14 (15)

18. കരിങ്കുന്നം 13 (14)​

19. കരുണാപുരം 17 (18)​

20. കട്ടപ്പന നഗരസഭ 34 (35)​

21. കോടിക്കുളം 13 (14 )​

22. കൊക്കയാർ 13 (14)

23. കൊന്നത്തടി 19 (19)

24. കുടയത്തൂർ 13 (14)​

25. കുമാരമംഗലം 13 (14)​

26. കുമളി 20 (22)

27. ​മണക്കാട് 13 (14)​

28. മാങ്കുളം 13 (14)​

29. മറയൂർ 13 (14)

30. മരിയാപുരം 13 (14)​

31. മൂന്നാർ 21 (20)

32. മുട്ടം13 (14)​

33. നെടുങ്കണ്ടം 22 (24)​

34. പള്ളിവാസൽ 14 (14)​

35. പാമ്പാടുംപാറ 16 (16)

36. പീരുമേട് 17 (16)

37. പെരുവന്താനം- 14 (14)

38. പുറപ്പുഴ 13 (14)

39. രാജക്കാട് 13 (14)

40. രാജകുമാരി 13 (14)​​

41. ശാന്തൻപാറ 13 (14)​

42. സേനാപതി 13 (14)​​

43. തൊടുപുഴ നഗരസഭ 35 (38)

44. ഉടുമ്പൻചോല 14 (14)

45. ഉടുമ്പന്നൂർ 16 (17)

46. ഉപ്പുതറ18 (18)​-

47. വണ്ടൻമേട് 18 (20)​​

48. വണ്ടിപ്പെരിയാർ 23 (24)

49. വണ്ണപ്പുറം 17(19)

50. വാത്തിക്കുടി 18 (19)​

51. വട്ടവട 13 (14)​

52. വാഴത്തോപ്പ് 14 (15)​

53. വെള്ളത്തൂവൽ 17 (18)​

54. വെള്ളിയാമറ്റം 15 (16)