ഇടുക്കി: കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം പ്രകാരം വാണിജ്യ സ്ഥാപനങ്ങളുടെ 2025 ലേയ്ക്കുള്ള രജിസ്‌ട്രേഷനും, രജിസ്‌ട്രേഷൻ പുതുക്കുന്നതിനുമായി പിഴയില്ലാതെ 30നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. പുതിയ രജിസ്‌ട്രേഷൻ എടുക്കുന്നതിന് അപേക്ഷയോടൊപ്പം നഗരസഭാ / പഞ്ചായത്ത് ലൈസൻസിന്റെ കോപ്പി, വാടക കെട്ടിടമാണെങ്കിൽ വാടക കരാർ എന്നിവ ആവശ്യമുണ്ട്. അപേക്ഷകൾ ഓൺലൈനായി www.le.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കേണ്ടതാണ്.രജിസ്‌ട്രേഷൻ എടുക്കാത്തതും പുതുക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ സ്മിത കെ.ആർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതത് താലൂക്കുകളിലെ അസി. ലേബർ ഓഫീസർമാരെ ബന്ധപ്പെടാവുന്നതാണ്.