കട്ടപ്പന :വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ എസ്റ്റേറ്റ് മസ്ദൂർ സംഘം(ബി.എം.എസ്) 20ന് രാവിലെ 11ന് പീരുമേട്, നെടുങ്കണ്ടം പ്ലാന്റേഷൻ ഇസ്‌പെക്ടർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. പീരുമേട്ടിൽ പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിബി വർഗീസും നെടുങ്കണ്ടത്ത് ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ .വി മധുകുമാറും ഉദ്ഘാടനം ചെയ്യും. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ .സി സിനീഷ്‌കുമാർ, യൂണിയൻ നേതാക്കളായ എസ് ജി മഹേഷ്, ടി കെ ശിവദാസൻ, പി മോഹനൻ, എസ് സുനിൽ, എ പി സഞ്ചു എന്നിവർ നെടുങ്കണ്ടത്തും ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം പി റെജികുമാർ, യൂണിയൻ നേതാകളായ വി.എസ് രാജ, കെ കെ സനു, കെ പി പാൽരാജ്, പി ടി ബാബു എന്നിവർ പീരുമേട്ടിലുംസംസാരിക്കും. തോട്ടം തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നിർമിച്ചുനൽകുക, ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക, മിനിമം വേതനം 800 രൂപയാക്കുക, പരിധിയില്ലാതെ നിയമാനുസൃത ബോണസ് നൽകുക, ഗ്രാറ്റുവിറ്റി, പിഎഫ് കുടിശിഖ നൽകുക, പൂട്ടിയ തോട്ടങ്ങൾ തുറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജസ്റ്റിസ് കൃഷ്ണൻനായർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോട്ടം ഉടമകൾക്ക് പിണറായി സർക്കാർ നിരവധി ആനുകൂല്യങ്ങളും ഇളവുകളും നൽകി. എന്നാൽ തൊഴിലാളികളെ അവഗണിച്ചു. ബ്രീട്ടിഷുകാരുടെ കാലത്ത് നിർമിച്ച ജീർണാവസ്ഥയിലുള്ള ഒറ്റമുറി ലയങ്ങളിലാണ് ഇവർ കഴിയുന്നതെന്നും ഭാരവാഹികളായ എൻ ബി ശശിധരൻ, കെ സി സിനീഷ്‌കുമാർ, ബി വിജയൻ, എസ് ജി മഹേ വി എസ് രാജ എന്നിവർ പറഞ്ഞു.