indhira

കട്ടപ്പന :ഇന്ദിരാഗാന്ധിയുടെ 107 മത് ജന്മദിനം രാജീവ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു . കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കൻ ഉദ്ഘാടനം ചെയ്തു . ഇന്ത്യയിലെ അപൂർവം സ്ത്രീവ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ഇന്ദിരാഗാന്ധി എന്നും ഇന്ദിരാഗാന്ധിയുടെ ജന്മദിനം സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള സ്ത്രീകൾക്കുള്ള അവാർഡുകൾ നൽകുന്ന ദിനമായി മാറൂം എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ പ്രശാന്ത് രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം, പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് മജോ കാരിമുട്ടം , കെ.സി ബിജു , മനോജ് രാജൻ, ജോസ് കലയത്തിനാൽ, സി. എം തങ്കച്ചൻ, പി. എസ് രാജപ്പൻ, പി. പി റഹീം തുടങ്ങിയവർ സംസാരിച്ചു.

കട്ടപ്പന :കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ നൂറ്റിയേഴാമത് ജന്മദിനം ആഘോഷിച്ചു.
യു .ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. എ. സജി, മുൻസിപ്പൽ ചെയർപേഴ്സൺ ബീനാ ടോമി , നേതാക്കളായ ജോമോൻ തെക്കേൽ, ഷാജി വെള്ളംമാക്കൽ, സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, ജെസ്സി ബെന്നി,കെ. എസ്. സജീവ്,പി. എസ്. മേരിദാസൻ, എബ്രഹാം പന്തംമാക്കൽ, പൊന്നപ്പൻ അഞ്ചപ്ര ,ജൂലി റോയി ജയപ്രകാശ്, ശശികുമാർ, റുബി വേഴമ്പത്തോട്ടം, ഷിബു പുത്തൻ പുരക്കൽ, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.