tcr

വനിതാവിഭാഗത്തിൽ തൃശൂരും

പുരുഷവിഭാഗത്തിൽ

കാസർഗോഡും ജേതാക്കൾ

പീരുമേട്: രണ്ട് ദിവസങ്ങളായി വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നടന്നുവന്ന സംസ്ഥാന സബ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് സമാപിച്ചു. പുരുഷ വനിത വിഭാഗങ്ങളിൽ നിന്നായി 28 ടീമുകൾ പങ്കെടുത്തു.കലാശപോരാട്ടത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 51:40 എന്നപോയിന്റ് ക്രമത്തിൽ പാലക്കാടിനെ പരാജയപ്പെടുത്തി കാസർഗോഡ് മുപ്പത്തിനാലാമത് സംസ്ഥാന സബ് ജൂനിയർ കബഡി ടൂർണമെന്റിൽ ചാമ്പ്യന്മാരായി. വനിത വിഭാഗത്തിൽകോഴിക്കോടിനെതിരെ 28 :35 എന്നീപോയിന്റ് ക്രമങ്ങളിൽ തൃശ്ശൂർ ടീം ചാമ്പ്യന്മാരായി.സമാപന സമ്മേളനത്തിൽ കബഡി അസോസിയേഷൻ ജില്ല സെക്രട്ടറി എൻ രാജേഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റിയംഗം ഷംനാദ് അലിയാർ സ്വാഗതം പറഞ്ഞു. തുടർന്ന് അഴുതബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ .സെൽവ ത്തായി. വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ.കെ ഡി അജിത് .കേരള കബഡി അസോസിയേഷൻ പ്രസിഡന്റ് എ ജയകുമാർ . സെക്രട്ടറി കെ കെ മുരളീധരൻ . ട്രഷറർ ഷിബു കെപോൾ എന്നിവർചേർന്ന് വിജയികൾക്ക് സമ്മാന വിതരണം നടത്തി.