തൊടുപുഴ : ക്ഷമാബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പളം അവസാന പ്രവർത്തി ദിവസം വിതരണം ചെയ്യുക, എൻ. പി എസ് .കുടിശ്ശിക അടച്ചു തീർക്കുക, ശമ്പള കുടിശ്ശിക അനുവദിക്കുക, ഡ്യൂട്ടി സറണ്ടർ ബാറ്റ നേരിട്ട് വിതരണം ചെയ്യുക, ദേശസാൽകൃത റൂട്ടുകൾ കെ.എസ്.ആർ.ടിസി.ക്കായി സംരക്ഷിക്കുക.എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ. ഐ. ടി .യു .സി )സംസ്ഥാനവ്യാപകമായി നടത്തുന്ന ധർണ്ണ സമരത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടിസി ബസ് -സ്റ്റേഷനു മുന്നിൽ നടത്തി.ധർണ്ണ സമരം സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി. ആർ .പ്രമോദ് ഉദ്ഘാടനം ചെയ്തു -സംസ്ഥാന കമ്മിറ്റി അംഗം എം .ആർ സുനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.എസ് വിനുരാജ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.വി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയേ റ്റംഗം വി.കെ ജിൻസ് , വി.എസ് ബഷീർ ,വർക്കേഴ്സ് കോ- ഓർഡിനേഷൻ കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പി. കെ ജബ്ബാർ ,ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ,എന്നിവർ സംസാരിച്ചു .ജില്ലാ ട്രഷറർ ഷാഹുൽഹമിദ് നന്ദി അറിയിച്ചു.