തൊടുപുഴ: ജെ.സി.ഐ അരിക്കുഴയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും തോട്ടക്കര നട്ട്മെഗ് കൗണ്ടി ഹാളിൽ നടന്നു. തൊടുപുഴ ഡിവൈ.എസ്. പി ഇമ്മാനുവേൽ പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെറിൻ കുര്യന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പുതിയ പ്രസിഡന്റായി ഷിജോ ജോയി സ്ഥാനമേറ്റു. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് രാജു തരണിയിൽ വിശിഷ്ടാതിഥിയായിരുന്നു. ജേസിസ്സോ ൺ പ്രസിഡന്റ് മെജോ ജോൺസൺ, സോൺ വൈസ് പ്രസിഡന്റ് ചേതൻ റോയ്, പ്രോഗ്രാം ഡയറക്ടർ അഖിൽ സുഭാഷ്, സെക്രട്ടറി മനു ജോൺ ജെയിംസ്, ട്രഷറർ എഡ്വിൻ ജോസ് എന്നിവർ സംസാരിച്ചു. അജോ ഫ്രാൻസിസ്, ജിറ്റോ ജോൺസൺ,സുജിത്ത് സണ്ണി,സുരേഷ് ബാബു, ബാബു പള്ളിപ്പാട്ട്, ജോളി ജോർജ്ജ്, മനോജ് സി.ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.