മണക്കാട് : റബ്ബർ ഉല്പാദക സംഘത്തിന്റെ പൊതുയോഗവും കർഷക കൂട്ടായ്മയുംനടന്നു. ആർ.പി.എസ് പ്രസിഡന്റ് വി.ആർ. പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വില സ്ഥിരത സബ്സിഡിക്കുള്ള പുതിയ രജിസ്‌ട്രേഷൻ, നിലവിലെ രജിസ്‌ട്രേഷൻ പുതുക്കൽ, റബ്ബർബോർഡിന്റെ വിവിധ സബ്സിഡി സ്‌കീമുകൾ, കർഷക ക്ഷേമപദ്ധതികൾ, ടാപ്പിംഗ് തൊഴിലാളികൾക്കുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ച് റബ്ബർ ബോർഡ് ഡെവലപ്‌മെന്റ് ഓഫീസർ സന്തോഷ് വി.ജി., അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസർ ഷൈലമ്മ ജോസഫ് എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് പി.എൻ. രാധാകൃഷ്ണൻ സ്വാഗതവും കമ്മിറ്റിയംഗം എ.കെ. കാസീം നന്ദിയും രേഖപ്പെടുത്തി.