മുതലക്കോടം :ജയ്ഹിന്ദ് ലൈബ്രറി കമ്മറ്റി അംഗം പി. എംചാക്കോയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. ലൈബ്രപി. ആർ. ബിനോയിയുടെ അദ്ധ്യക്ഷതയിൽ ലൈബ്രറി പ്രസിഡൻ്റ് കെ. സി .സുരേന്ദ്രൻ അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാക്ഷണം നടത്തി. വൈസ് പ്രസിഡന്റ് എ. പി .കാസീൻ, ജോ.സെക്രട്ടറി ജോസ് തോമസ്, ലൈബ്രറി കമ്മറ്റി അംഗങ്ങളായ കെ. എംരാജൻ,പി. ആർ. വിശ്വൻ, വിനോദ് പുഷ്പാംഗതൻ, കെ. എ .സാബു,കെ. പി സുനിൽ,ജയ്ൻ ജോസഫ്,പി. കെ.രാജു, പി. സി ആന്റണി, എം. എസ് .സണ്ണി. എസ്.വൈശാഖൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറിപി. വിസജീവ് സ്വാഗതവും ജോർജ്ജ് സേവ്യർ നന്ദിയും പറഞ്ഞു.