തൊടുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പിലെ പാചക തൊഴിലാളികളുടെ ജില്ലാതല പാചക മത്സരം തൊടുപുഴ ഡയറ്റ് ലാബ് യു പി സ്‌കൂളിൽ നടത്തി.. ഉപജില്ലാ തലത്തിൽ മത്സരിച്ചു ഒന്നാം സ്ഥാനം കരസ്തമാക്കിയവർ ആണ് ജില്ലാ മത്സരത്തിന് യോഗ്യത നേടിയത്. അടിമാലി ഉപജില്ലയിലെ ജെയിനി ജോർജ് ഒന്നാം സ്ഥാനവും അറക്കുളം ഉപജില്ലയിലെ രത്നമ്മ സുകുമാരൻ രണ്ടാം സ്ഥാനവും കട്ടപ്പന ഉപജില്ലയിലെ സുലേഖ മൂന്നാം സ്ഥാനവും കരസ്തമാക്കി.ഡി ഡി ഇ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജയശ്രീ സി കെ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ നൂൺ ഫീഡിങ് സൂപ്പർ വൈസർ അജയകുമാർ വി ജി, ഡി ഡി ഇ എ പി എഫ് ഒ വിൻസി കുര്യക്കോസ്, തൊടുപുഴ എ ഇ ഒ ബിന്ദു കെ, ഡയറ്റ് സ്‌കൂൾ പ്രിൻസിപ്പൽ പ്രസാദ് ആർ, തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജശേഖരൻ പി .ജി വിജയികൾക്ക് ക്യാഷ് അവാർഡും സമ്മാനദാനവും നിർവഹിച്ചു.