soman

പീരുമേട്: തകർന്ന് കിടന്ന കുരിശുംമൂട് ധർമ്മാവാലിറോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.വണ്ടിപ്പെരിയാറിൽ നിന്ന് പതിനാല് കിലോമീറ്റർ ദൂരമാണുള്ളത്. കർഷകരുംതോട്ടംതൊഴിലാളികളും സ്‌കൂൾ കുട്ടികളും ആശ്രയിക്കുന്നറോഡാണിത്.ത്രിതല പഞ്ചായത്തുകൾ തുക വകയിരുത്തി കുറെ ഭാഗങ്ങളിൽ റോഡ് പണി ചെയ്തിരുന്നു.എന്നാൽ റോഡ് പണി എങ്ങുമെത്തിയില്ല.അതോടെ നാട്ടുകാർ വാഴൂർസോമൻ എം.എൽ.എയെ സമീപിച്ചു. പിന്നീട് റോഡ് നവീകരത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു.രണ്ട് റീച്ചുകളിലായി തൊമ്മൻകോളനി ഭാഗം ഉൾപ്പെടുന്ന ഭാഗത്ത് കൂടി എഴുന്നൂറ് മീറ്ററാണ് ദൂരത്തിലാണ്‌ റോഡ്‌ കോൺക്രീറ്റിംഗ്‌ജോലികൾ ആരംഭിക്കുന്നത്. ഇത്ജനങ്ങൾക്ക് ഗുണം ചെയ്യും.റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാഴൂർസോമൻ എം.എൽ.എ. നിർവഹിച്ചു.പഞ്ചായത്തംഗം ഷീലാ കുളത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം.ജി. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം. ഗണേശൻ, നമ്പിക്കൈ ഫം മാനേജിംഗ് ഡയറക്ടർ ഡോ. രൂപൻ ദാനിയേൽ , കെ.എ. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.