മറയൂർ: മറയൂർ- മൂന്നാർ റോഡിൽ കാട്ടാന പടയപ്പ വിനോദസഞ്ചാരികളെ ആക്രമിക്കാൻ ശ്രമിച്ചു
തലയാർ കടുകുമുടി ജംഗ്ഷനിലാണ് വിനോദസഞ്ചാരികളെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കാറിൽ നിന്ന് ഇറങ്ങി ഓടി വെയിറ്റിംഗ് ഷെഡിൽ കയറി രക്ഷപ്പെട്ടത്.ഇന്നലെ രാത്രി 7.40 ന് ആണ് സംഭവംമറയൂരിൽ നിന്നും മൂന്നാർ ഭാഗത്തേക്ക്
പോയ നാല് വിനോദസഞ്ചാരികളെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. വെയിറ്റിംഗ് ഷെഡിൽ കയറി നിന്നപ്പോൾ മുൻപിൽ എത്തിയ പടയപ്പ ഷെഡ് പൊളിക്കാനുള്ള ശ്രമവും നടത്തി പടയപ്പ തുടർന്ന് റോഡിൽ തന്നെ നിലവിൽ ഉറപ്പിച്ചിരുന്ന സാഹചര്യത്തിൽ
വാഹനങ്ങൾ ഇരുവശങ്ങളിലുമായി നിൽക്കുകയും പടയപ്പയുടെ പോക്ക് അനുസരിച്ച് പിന്നിലേക്ക് കൂടി വാഹനങ്ങളെ നീക്കുകയും ചെയ്ത് നെഞ്ചിരിപ്പോടയാണ് യാത്രക്കാർ കണ്ടിരുന്നത്. അരമണിക്കൂറിന് ശേഷമാണ് തോട്ടത്തിലേക്ക് പടയപ്പ ഇറങ്ങിയതും പിന്നീട് വെയിറ്റിംഗ് ഷെഡിൽ കയറിയിരുന്ന വിനോദസഞ്ചാരികളും മറ്റു വാഹന യാത്രക്കാരും യാത്ര തുടർന്നത്.