രാജാക്കാട്: ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ രാജത്വ തിരുനാൾ നാളെ ആരംഭിച്ച് 24 ന് അവസാനിക്കുമെന്ന് പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, സഹവികാരി ഫാ.ജോയൽ വള്ളിക്കാട്ട് എന്നിവർ അറിയിച്ചു. നാളെ വൈകിട്ട് നാലിന് കൊടിയേറ്റ്,ലദീഞ്ഞ്,ആഘോഷമായ വിശുദ്ധ കുർബ്ബാന, സന്ദേശം മോൺ.ജോസ് കരിവേലിക്കൽ. 23 ന് വൈകിട്ട് 3.30 ന് ലദീഞ്ഞ്,ആഘോഷമായ തിരുനാൾ കുർബ്ബാന ഫാ. ജോർജ്ജ് ഇടവഴിക്കൽ,തിരുനാൾ സന്ദേശം ഫാ. ജെയിംസ് പൊന്നമ്പേൽ, പ്രദക്ഷിണം,വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് വണക്കം. 24 ന് രാവിലെ 9 ന് ഇടവകയുടെ 5 സോണുകളിൽ നിന്നും പള്ളിയിലേക്ക് വിശ്വാസപ്രഘോഷണ റാലി,10.30 ന് ലദീഞ്ഞ്,ആഘോഷമായ തിരുനാൾ കുർബ്ബാന ഫാ. ജോസഫ് കട്ടക്കയം,തിരുനാൾ സന്ദേശം ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ,വിശ്വാസ പ്രഘോഷണമഹാറാലി,തിരുശേഷിപ്പ് വണക്കം,നേർച്ച.രാത്രി ഏഴിന് തിരുവനന്തപുരം സംഘചേതനയുടെ നാടകം .