pic

അരിക്കുഴ: നാല്പത് വർഷമായി കരാട്ടേ അദ്ധ്യാപന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച കരാട്ടേ ഇൻസ്ട്രക്ടർ എം.കെ. സലീമിനെ ജെ.സി.ഐ അരിക്കുഴ ആദരിച്ചു.

തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ ജെ.സി.ഐ ദ്രോണാചാര്യ അവാർഡ് നൽകി ആദരിച്ചു. തൊടുപുഴ ഡി.വൈ.എസ്.പി ഇമ്മാനുവൽ പോൾ മുഖ്യാതിഥിയായി. ജെ.സി.ഐ സോൺ പ്രസിഡന്റ് മെജോ ജോൺസൺ,​ സോൺ വൈ. പ്രസിഡന്റ് ചേതൻ റോയ് ,​ ചാച്പ്ടർർ പ്രസിഡന്റ് ഷിജോ ജോയി,​ പ്രോഗ്രാം ഡയറക്ടർ അഖിൽ സുഭാഷ് എന്നിവർ പങ്കെടുത്തു.