മൂലമറ്റം:കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതിനെതുടർന്ന ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. സുഖമായി ഒന്ന് ഉറങ്ങാൻ പോലും പറ്റാത്ത് സ്ഥിതിയിലാണ് ജനങ്ങൾ.

കണ്ണിക്കൽ, ഇലപ്പള്ളി ഭാഗത്തെ ജനങ്ങളാണ് കാട്ടുപ്പന്ന ി ശല്യത്തെത്തുടർന്ന് ജീവിതെ വഴിമുട്ടി നിൽക്കുന്നത്. കൃഷിനശിപ്പിക്കുന്നത് കൂടാതെ മനുഷ്യരേയും വളർത്തു മൃഗങ്ങളേയും കാട്ടുപന്നികൾ ഓടിക്കുന്ന സ്ഥിതിയാണ്. ഇലപ്പള്ളി, വെള്ളൂർ ഭാഗം, അനൂർ കണ്ണിക്കൽ എന്നിവിടങ്ങളിലാണ് കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ നടീൽ വസ്തുക്കളും പൈനാപ്പിൾ,ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയും നശിപ്പിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് രാവിലെ റബ്ബർ വെട്ടാൻ പോയയാളെ കണ്ണിക്കൽ താഴെഭാഗത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ അക്രമിച്ചിരുന്നു. ഓടിയതിനെത്തുടർന്ന് ഇയാൾ അക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. വിളവെടുപ്പ് നടക്കുന്ന സമയത്താണ് കാട്ടുപന്നികളുടെ ആക്രമണം കൂടുതലായി വരുന്നത്. പന്നികൾ കൂട്ടത്തോടെ എത്തുന്നത് കർഷകർക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തി അവരെ രക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.