തൊടുപുഴ: സംസ്ഥാന സഹകരണ യൂണിയനും സഹകരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 71 അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ തൊടുപുഴ താലൂക്ക് തല പരിപാടി നടന്നു രാവിലെ അർബൻ ബാങ്ക് അങ്കണത്തിൽ സഹകരണ യൂണിയൻ ചെയർമാൻ വി വി മത്തായി പതാക ഉയർത്തി. തുടർന്ന് വർണ്ണാഭമായ സഹകരണ ഘോഷയാത്രയോടെ തുടക്കം കുറിച്ചു .ചിന്ന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. വി മത്തായി അദ്ധ്യക്ഷത വഹിച്ചു ,തൊടുപുഴ സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റർ ജനറൽ ഗീത വി .എൻ സ്വാഗതം പറഞ്ഞ യോഗം കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ .വി ശശി ഉദ്ഘാടനം ചെയ്തു , ഇടുക്കി ജോയിന്റ് രജിസ്ട്രാർ റൈനു തോമസ് ,പി പി ജോയ്,ജയകൃഷ്ണൻ പുതിയെടുത്ത്,കെ ജയചന്ദ്രൻ,പ്രശോഭ് ആർ നായർ ,തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ റിട്ട ഡെപ്യൂട്ടി രജിസ്റ്റർ അഡ്വ .പിശാരംഗതരൻ വിഷയാവതരണം നടത്തി . ജില്ലാതല സ്‌കൂൾ കോളേജ് തല പ്രബന്ധ മത്സരത്തിലും ,പ്രസംഗ മത്സരത്തിലും വിജയികളായവർക്കുള്ള ക്യാഷ് അവാർഡും മെമന്റോകളും നൽകി .സഹകരണ ആഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ സുനിത കെ .പി നന്ദി പറഞ്ഞു