അടിമാലി:എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കഞ്ചാവ് കേസ് പ്രതിയെ പിടികൂടി.വെള്ളത്തൂവൽ മാങ്കടവ് പെരുമാം പറമ്പിൽ ഷൈബി(45)യാണ് തൃശൂരിൽ പിടിയിലായത്.
ഇടുക്കി എക്സസൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.പി.മീഥിൻലാലിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്വകാഡാണ് അറസ്റ്റ് ചെയ്തത്.ആഗസ്റ്റ് ഏഴിന് പൂപ്പാറയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി വാഹനത്തിൽ വരുന്നതിനിടെ എക്സൈസ് സംഘം പിടികൂടി. അന്ന് ഷൈബി എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ഇയാൾ തമിഴ്നാട്, ഒറീസ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. കഴിഞ്ഞ ദിവസം ഒറീസയിൽ നിന്നും എറണാകുളത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വരുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച തൃശ്ശൂരിൽ നിന്നാണ് ഷൈബിയെ സംഘം പിടികൂടിയത്. ഇയാൾ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.