തൊടുപുഴ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ .ജി ഒ യൂണിയൻ ജില്ലാ പ്രവർത്തകയോഗം നടന്നു. കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി .എസ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സി .ഗാഥ, ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.ചർച്ചയിൽ ഏരിയകളെ പ്രതിനിധീകരിച്ച് വിപിൻ ബാബു(കുമളി )സിനിമോൾ എസ് (തൊടുപുഴ ഈസ്റ്റ്‌ ),ഷിബു എം (പീരുമേട് )അമ്പിളിരാജ് പി (അടിമാലി ),സുമിത്ത് കെ എസ് (തൊടുപുഴ വെസ്റ്റ്) ,സിബി തോമസ് (ഇടുക്കി ),സുജോ പി ജോൺ(ഉടുമ്പഞ്ചോല),എലിസബത്ത് സ്റ്റീഫൻ (ദേവികുളം )ഷമിതമോൾ വി ടി(കട്ടപ്പന)എന്നിവർ പങ്കെടുത്തു.