തൊടുപുഴ: തൃശ്ശൂരിൽ നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്ലാറ്റിനം സഫർ ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യദ് അഹമ്മദ് ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ ഇന്ന് 7.30ന് മലങ്കര മക്കാം സിയാറത്തോടെ സഫർ ആരംഭിക്കും. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ലത്തീഫി ഫ്ളാഗ് ഓഫ് ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് ബാഖവി ഉദ്ഘാടനം നിർവഹിക്കും. യാത്ര ഇന്ന് മങ്ങാട്ടുകവലയിൽ സമാപിക്കും. നാളെ വെങ്ങല്ലൂരിൽ നിന്ന് ആരംഭിച്ച ഉടുമ്പന്നൂരിൽ സമാപിക്കും. സാമൂഹിക സൗഹൃദത്തെ ബലപ്പെടുത്തലും മാനവിക വിചാരങ്ങളെ ഉണർത്തലും ലക്ഷ്യമിട്ട് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ 16ന് ആരംഭിച്ച മാനവ സഞ്ചാരം ഡിസംബർ ഒന്നു വരെ നടക്കും. മാനവസഞ്ചാരം 26ന് ജില്ലയിലെത്തും. അടിമാലിയിൽ അന്ന് രാവിലെ ഒമ്പതിന് ടേബിൾ ടോക്ക്, 11ന് പ്രഫഷണൽ മീറ്റ്, ഒന്നിന് മീഡിയാ വിരുന്ന്, 2.30ന് പ്രാസ്ഥാനിക സംഗമം എന്നിവ നടക്കും. വൈകിട്ട് നാലിന് അടിമാലി ടൗണിൽ സൗഹൃദ നടത്തവും അഞ്ചിന് പഞ്ചായത്ത് ഹാളിൽ മാനവ സംഗമവും നടത്തും. വാർത്താസമ്മേളനത്തിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങൾ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.എ. സക്കീർ ഉടുമ്പന്നൂർ, വൈസ് പ്രസിഡന്റ് അജ്മൽ സഖാഫി, തൊടുപുഴ സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് റാഷിദ്, സാമൂഹികം തൊടുപുഴ സോൺ പ്രസിഡന്റ് മുഹമ്മദ് അലി മിസ്ബാഹി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.