തൊടുപുഴ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിടന്റെ ഭാഗമായി തൊടുപുഴ നഗരസഭ റിവർ വ്യൂ റോഡ് ലെ കാട് പിടിച്ചു കിടക്കുന്ന രണ്ട് കിലോമീറ്റർ പുഴയോരം വൃത്തിയാക്കി ഹരിതകർമസേന സ്‌നേഹാരാമം (പൂന്തോട്ടം )നിർമ്മിക്കുന്നു.നഗരസഭയിലെ 35 വാർഡുകളിലായി 70 ഹരിത സേന അംഗങ്ങൾ ഉണ്ട്. നന്മ, വെണ്മ, സേവന, ഹരിതം എന്നിങ്ങനെ 4 ഗ്രൂപ്പ് ആയി ഇവരെ തിരിച്ചിട്ടുണ്ട്.ഇതിൽ സേവന ഗ്രൂപ്പ് ആണ് സ്‌നേഹരാമം നിർമ്മിക്കുന്നത്. മറ്റു 3 ഗ്രൂപ്പ് കാർ അടുത്ത ദിവസം ശേഷിച്ചഭാഗങ്ങളിൽ ചെടികൾ നടും.ഇതിന്റെ തുടർന്നുള്ള പരിപാലനവും ഹരിത സേന തന്നെ നടത്തുമെന്ന് നഗരസഭ നോഡൽ ഓഫീസർ ബിജോ മാത്യുഅറിയിച്ചു.