കട്ടപ്പന : കെ.പി.സി.സി നടപ്പിലാക്കുന്ന മിഷൻ 2025ലൂടെ പാർട്ടിവിട്ട മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും തിരികെയെത്തിച്ച് വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസതി. മുൻ ഡി.സിസി അംഗവും വണ്ടൻമേട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജോസ് പോത്തുമൂട്ടിലിനെ അംഗത്വം നൽകി സ്വീകരിച്ചു. ഐ.എൻ.ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുകാരൻ, നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി രാജു ബേബി, കെ.സി ബിജു, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുമാരായ പ്രശാന്ത് രാജു, വി.കെ മുത്തുകുമാർ തുടങ്ങിയവർ പങ്കെടുത്തു.