
കട്ടപ്പന :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 34 മത് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘാടകസമിതി രൂപീകരിച്ചു.ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ ത്രേസ്യാമ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.എം ഷാജഹാൻ നടപടി ക്രമം വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ആർ ഷാജിമോൻ സംഘാടകസമിതി നിർദ്ദേശം നൽകി, വിവിധ സർവീസ് സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.ജില്ലാ സെക്രട്ടറി എം .ആർ അനിൽകുമാർ, എൻ. ആർ. ഇ .ജി എസ് ജില്ലാ സെക്രട്ടറി കെ .പി സുമോദ്, പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സി.ജെ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.