കട്ടപ്പന: സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള പുരസ്‌കാര സമർപ്പണവും സമ്മാനദാനവും ഇന്ന് രാവിലെ 11 ന് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച മികച്ച സ്‌കൂളുകളിൽ ഒന്നാം സ്ഥാനം ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളും രണ്ടാം സ്ഥാനം കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂളും കരസ്ഥമാക്കി.മൂന്നാം സ്ഥാനം ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർ സെക്കന്ററി സ്‌കൂളും കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളും പങ്കിടും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് അംഗം ജിജി.കെ.ഫിലിപ്പ് മുഖ്യപ്രഭാഷണവും സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ ഫാ.ജോസ് മാത്യു പറപ്പള്ളിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. ഹയർ സെക്കന്ററി വിഭാഗം ജില്ലാ
കോഓർഡിനേറ്റർ ജോസഫ് മാത്യു ലോഗോ പ്രകാശനം നിർവഹിക്കും. സാംസ്‌കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ,യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ജോമോൻ പൊടിപാറ, കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ കെ.സി മാണി,പി.ടി.എ പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, കട്ടപ്പന ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് ജെയ്ബി ജോസഫ് എന്നിവർ പങ്കെടുക്കും.