പീരുമേട്: ഗവ. പോളിടെക്നിക്കിൽ ഒഴിവുള്ള വിവിധ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ലക്ച്ചർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്. യോഗ്യത -ബി.ടെക്. ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഫസ്റ്റ് ക്ലാസ്സോടുകൂടി പാസ്സായിരിക്കണം. ലക്ച്ചർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് യോഗ്യത: എം.ബി.എ (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഒരു വിഷയമായി ഉണ്ടാവണം) അല്ലെങ്കിൽ എം.സി.എ വിത്ത് എം. ബി. എ/പി. ജി.ഡി. ബി. എം അല്ലെങ്കിൽ ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത്‌ എം ബി. എ /പി . ജി. ഡി. ബി. എം ഇവയിൽ ഫസ്റ്റ് ക്ലാസ്സോടെയുള്ള വിജയം.ലക്ചർ ഇൻ കൊമേഴ്സ്. യോഗ്യത : കോമേഴ്സിൽ ബിരുദാനന്തരബിരുദം ഫസ്റ്റ് ക്ലാസ്സോടുകൂടി പാസ്സായിരിക്കണം. അപേക്ഷകർ ഡിസംബർ നാലിന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന രേഖകൾ അവയുടെ പകർപ്പുകൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ടു ഹാജരാകേണ്ടതാണ്. ഫോൺ: 9497331227