തൊടുപുഴ: ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ലോഗോ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എസ്.ഷാജി പബ്ലിസിറ്റി കൺവീനർ ജിമ്മി മറ്റത്തിപ്പാറക്കു നൽകി പ്രകാശനം ചെയ്തു. ലോഗോ പ്രകാശന മീറ്റിങ്ങിൽ റ്റോജി തോമസ്, അനൂപ് പി ജി, സുബി മാത്യു തുടങ്ങിയവർ പങ്കെടുത്തു.26 മുതൽ 30 വരെ കഞ്ഞിക്കുഴി ശ്രീനാരായണ ഹയർസെക്കന്ററി സ്കൂളിലാണ് ജില്ലാ കലോത്സവം നടക്കുക. 26ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിൻ കലോത്സവം ഉദ്ഘാടനം ചെയ്യും.