പീരുമേട്: റേഷൻ ഡീലേഴ്സ്അസോസിയേഷൻ ജില്ലാ കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. റേഷൻ കടകളുടെ വേതന പാക്കേജ് അനുവദിക്കുക, കിറ്റ് കമ്മീഷൻ അനുവദിക്കുക, മണ്ണെണ്ണ വാതിൽപ്പടി അനുവദിക്കുക, ഉത്സവ ബത്ത അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.ധർണ്ണ ഓൾ ഇന്ത്യ റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോസ് അഴകമ്പ്രയിൽ ഉദ്ഘാടനം ചെയ്തു.റേഷൻ എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.അബ്ദുൽ റഷീദ്, വൃന്ദാവനം ചന്ദ്രശേഖരൻ,ലിൻസി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.