
തൊടുപുഴ:നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് ക്ഷേമനിധി ബോർഡിൽ അംശാദയം അടച്ച് വരുന്ന തൊഴിലാളികളോട് ബോർഡ് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും, അറുപത് വയസ് പൂർത്തിയായി പെൻഷനായ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകണമെന്ന് ബി.എം.എസ്.ജില്ലാ പ്രസിഡൻ്റ് എം.പി.റെജികുമാർ ആവശ്യപ്പെട്ടു. ഭാരതീയ മസ്ദൂർ സംഘം നിർമ്മാണ തൊഴിലാളി ജില്ല ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.എം.എസ് ദേശീയ സമിതിയംഗം എൻ.ബി.ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി.ബി.എം.എസ്. ജില്ലാ ഭാരവാഹികളായ എ.പി.സഞ്ചു, സി.രാജേഷ്, സുരേഷ് കണ്ണൻ, ടി.കെ.ശിവദാസൻ, പി.റ്റി. ബാബു എന്നിവർ പ്രസംഗിച്ചു.