പൊന്നന്താനം: ഗ്രാമീണ വായനശാലയിൽ ബാലവേദി വിജ്ഞാനോത്സവം 23 ന് ആരംഭിക്കും. ഉച്ചക്ക് രണ്ടിന് വായനശാല ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. ബാലവേദി പ്രസിഡന്റ് ആയുഷ് വിൻസന്റ് അദ്ധ്യക്ഷത വഹിക്കും.പഠനം എങ്ങിനെ സന്തോഷകരമാക്കാം എന്ന വിഷയത്തിൽ അമൽ ജ്യോതി കോളേജ് പ്രൊഫ. സുമൻ ബാബു ക്ലാസ്സ് നയിക്കും. ഡോ.സുമേഷ് ജോർജ്ജ് കരിയർ ഗൈഡൻസ് ക്ലാസ്സ് നയിക്കും. വി.ജെ ജോസഫ്, വിൻസന്റ് മാത്യു, ഷിജോ അഗസ്റ്റിൻ, എ.കെ രവി, ഷെറിൻ കിഷോർ, ശശികലാ വിനോദ്, ശിൽപാ അനീഷ്, ജോയി സാമുവൽ എന്നിവർ പ്രസംഗിക്കും.വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. വിജയികൾക്ക് സമ്മാനം നൽകി ആദരിക്കും.