
തൊടുപുഴ: ജില്ലാ എസ്റ്റേറ്റ് മസ്‌ദൂർ സംഘ് നെടുംങ്കണ്ടം പ്ലാന്റേഷൻ ഇസ്പെക്ടറുടെ (ഐ.പി) ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.തോട്ടം മേഖലയിൽ ജോലിചെയ്യുന്ന പതിനായിരകണക്കിന് തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ജസ്റ്റിസ് കൃഷ്‌ണൻനായർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോട്ടം ഉടമകൾക്കുള്ള ആനുകൂല്യങ്ങളും ഇളവുകളും നൽകിയ വേളയിലും തൊഴിലാളികളെ തിരിഞ്ഞ് നോക്കാതെ അവഗണിച്ചു. ബ്രീട്ടിഷുകാരുടെ കാലത്ത് പണികഴിപ്പിച്ച ജീർണ്ണിച്ച ഒറ്റമുറി ലയങ്ങളിലാണ് ഇവർ താമസിക്കുന്നത്. തോട്ടം തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകുക. ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുക, മിനിമം വേതനം 800 രൂപയാക്കുക, പരിധിയില്ലാതെ നിയമാനുസൃത ബോണസ് നൽകുക, ഗ്രാറ്റുവിറ്റി, പി.എഫ് കുടിശിഖ തീർത്തു കൊടുക്കുക, അടച്ചുപൂട്ടിയ തോട്ടങ്ങൾ തുറന്നു പ്രവർത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ധർണ്ണാ സമരം ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ഉദ്ഘാടനം ചെയ്തു.ഇടുക്കി ജില്ലാ എസ്റ്റേറ്റ് മസ്‌ദൂർ സംഘം വൈസ് പ്രസിഡന്റ് കെ.കെ.സനു അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്.രാജ, ബി.എം.എസ്.ജില്ലാ പ്രസിഡന്റ് എം.പി.റെജികുമാർ,യൂണിയൻ നേതാക്കളായ പി.റ്റി.ബാബു, പി.പി.ഷാജി എന്നിവർ സംസാരിച്ചു. കേരളാപ്രദേശ് പ്ലാൻ്റേഷൻ മസ്‌ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിബിവർഗ്ഗിസ് ഉദ്ഘാടനംചെയ്‌തു. ബി.എം.എസ് ജില്ലാ സെക്രട്ടറി ശ്രീ. സിനീഷ്‌കുമാർ യൂണിൻനേതാക്കളായ എസ്.ജി.മഹേഷ്, റ്റി.കെ. ശിവദാസൻ, പി.മോഹൻ, എസ്.സുനിൽ എന്നിവർ സംസാരിച്ചു.