 
തൊടുപുഴ: തൊടുപുഴ - പാലാ റൂട്ടിൽ നടുക്കണ്ടം മുതൽ നെല്ലാപ്പാറ വരെ വിവിധ ഇടങ്ങളിൽ റോഡിൽ ഓയിൽ വീണ് നിരവധി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അഗ്നി രക്ഷാ സേനയെ അറിയിച്ചു. നെല്ലാപ്പാറ റോഡ് സ്ഥിരം അപകട മേഖലയാണ്. തൊടുപുഴയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി ഓയിൽ വീണ ഇടങ്ങളിൽ മരപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കി.