പീരുമേട്: ജില്ലയിൽ എന്തേ ഇനിയും ജില്ല ഫോറസ്റ്റ് ഓഫീസ് പ്രവർത്തനം വൈകുന്നു. ജില്ല രൂപീകരിച്ച് അൻപതാണ്ടുകൾ പിന്നിട്ടിട്ടും ഇടുക്കിയുടെ ഓഫീസ് ഇപ്പോഴും കോട്ടയത്താണ് പ്രവർത്തിക്കുന്നത്. വനം കൂടുതലുള്ള ഇടുക്കിയിൽ തന്നെ ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വാഴൂർസോമൻ എം.എൽ.എ.നിവേദനം നൽകിയിരിക്കുകയാണ്. കാട്ടാന, കാട്ടുപോത്ത്, പുലി, കടുവ തുടങ്ങിയ മൃഗങ്ങൾ പീരുമേട് ജനവാസമേഖലയിൽ ഇറങ്ങി ജനങ്ങൾക്ക് ഭീതി പരത്തുകയാണ്.എരുമേലി റെയിഞ്ച് ഓഫീസിന്റെപ്രവർത്തനമേഖല പൂർണ്ണമായും പീരുമേട് മണ്ഡലത്തിലാണ്. രൂക്ഷമായ വന്യമ്യഗ ശല്യം കാരാണം ജനങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണെന്നും എം.എൽ.എനൽകിയ നിവേദനത്തിൽ പറയുന്നു.

പെരുവന്താനം റ്റി ആർ.ആന്റ് റ്റി. റബ്ബർ എസ്റ്റേറ്റിൽ 21 ആനകൾ കൂട്ടത്തോടെ ഇറങ്ങിയപ്പോൾ ആനയെ വനത്തിലേക്ക് തുരത്താൻതേക്കടിയിൽ നിന്നുംഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയാണ് ഉൾ വനത്തിലേക്ക് ഓടിച്ചത്.

പുതിയ റേഞ്ച് ഓഫീസ്

അനുവദിക്കണം

പീരുമേട്‌കേന്ദ്രമാക്കി പുതിയറേഞ്ച് ഓഫീസ് അനുവദിക്കുക, കാട്ടാനകളും കാട്ടുപോത്തും കടന്നുവരുന്ന പീരുമേട്,തോട്ടപ്പുര, 44 ആം മൈൽറോഡ്, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റെ ഉത്തരവുപ്രകാരം ആദിവാസികൾക്ക്‌തോട്ടാപ്പുരറോഡ് തുറന്നുകൊടുക്കുക, ഈറോഡ് പഴയ കെ കെറോഡാണ്.നൂറ്റാണ്ട് പഴക്കമുള്ളറോഡാണ് വനം വകുപ്പ് അടച്ചു വച്ചിരിക്കുന്നത്.റോഡിന്റെ തെക്ക് ഭാഗത്ത് സൗരോർജവേലി നിർമ്മിച്ചാൽ കാട്ടുമൃഗങ്ങളുടെ ജനവാസമേഖലയിലേക്കുള്ള കടന്നുവരവ് ഇല്ലാതാക്കാൻ കഴിയും. പീരുമേട്ടിൽ പുതിയ ഒരു ആർ.ആർ.ടി. ടീമിന് കൂടി അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ വാഴൂർസോമൻ എം.എൽ.എ. ആവശ്യപ്പെട്ടിരി ക്കുന്നത്. നാട്ടുകാരും, വിവിധ സംഘടനകളും നിവേദനം നൽകിയിരുന്നു.വനം വകുപ്പ്മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.