
തൊടുപുഴ:എ.ഡി.ബി വായ്പ സ്വീകരിച്ച് വാട്ടർ അതോറിട്ടിയെ സ്വകാര്യവൽക്കരിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിൻതിരിയണമെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.റ്റി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.ബിജു ആവശ്യപ്പെട്ടു. 'സേവ് വാട്ടർ അതോറിട്ടി' എന്ന മുദ്രാവാക്യം ഉയർത്തി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ജലവിതരണം എ.ഡി.ബി വായ്പ സ്വീകരിച്ചുകൊണ്ട് സ്വകാര്യവത്ക്കരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം എന്നീ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ഡിസംബർ പത്തിന് സെക്രട്ടറിയേറ്റ് മാർച്ചോടെ തിരുവനന്തപുരത്ത് സമാപിക്കും.ജില്ലാ പ്രസിഡന്റ് ടി.എം ആസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ബി രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. സമര പരിപാടിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംഘടനാ നേതാക്കളായ ഷൈജു റ്റി.എസ്, ജോർജ്ജ് എ.വി, കുര്യാക്കോസ് 'ജോസഫ്, എ.വി സാബു, ശൈലേഷൻ മുഹമ്മദ് നൈസാം, എ.എസ് രാജു,സി.പി. ബിനു തുടങ്ങിയവർ പ്രസംഗിച്ചു.