
കട്ടപ്പന :ഇരട്ടയാർ പഞ്ചായത്തും ജെ.പി.എം ആർട്സ് ആന്റ് സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗവും ചേർന്ന് 'ജീവിക്കാം പ്രകൃതിയെ നോവിക്കാതെ' എന്ന ആശയത്തെ മുൻനിർത്തി സംരക്ഷണ വേലി നിർമ്മിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ഇരട്ടയാർ നോർത്ത് റോഡിൽ മാലിന്യ നിർമാർജ്ജനം നടത്തുകയും മാലിന്യം നിക്ഷേപം തടയുന്നതിനുമാണ് സംരക്ഷണ വേലി നിർമ്മിച്ചത്.
ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ മാലിന്യ നിർമാർജ്ജന പ്രചാരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി, അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ ജോസഫ് എന്നിവർ സംസാരിച്ചു.