തൊടുപുഴ:തൊഴിലാളി വർഗ്ഗ പേരുപറഞ്ഞ് അധികാരത്തിൽ വന്ന എൽ.ഡിഎഫ് സർക്കാർ തൊഴിലാളികളുടെ അന്തകരായി മാറിയിരിക്കുന്നു എന്ന് മുൻ ഡി.സിസി പ്രസിഡന്റ് റോയി കെ പൗലോസ് പറഞ്ഞു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1978 ആരംഭിച്ചതും കാലഹരണപ്പെട്ടതു
മായ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് ചുമട്ടുതൊഴിലാളികളോടുള്ള വഞ്ചനയാണ്. കേരളത്തിലെ ക്ഷേമനിധിയുടെ അനുകൂല്യങ്ങൾ കാലതാമസം കൂടാതെ വിതരണം ചെയ്യുക, തൊഴിലാളികൾക്ക് ഇ.എസ്.ഐ നിയമം നടപ്പാക്കുക , ചുമട്ട് തൊഴിലാളികളെ ചൂഷണത്തിൽ നിന്നും മുക്തരാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക , സ്‌കാറ്റേഡ് തൊഴിലാളികളുടെ രജിസ്‌ട്രേഷൻ പുനരാരംഭിക്കുക, തൊഴിലാളികൾക്ക് നിയമ സംരക്ഷണം ഉറപ്പുവരുത്തുക ,എൻ എഫ് എസ് എ
ബെഫ്‌കോ തൊഴിലാളികളുടെ കൂലി വർദ്ധനവ് നടപ്പിലാക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടിയുടെ ഭാഗമായിട്ടാണ് തൊടുപുഴയിൽ സമരം സംഘടിപ്പിച്ചത്. തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഡി കുമാർ അദ്ധ്യക്ഷത വഹിച്ചു . ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡ ന്റ് രാജാ മാട്ടുകാരൻ മുഖ്യാതിഥിയായിരുന്നു.ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എ പി ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി .നേതാക്കളായ എൻ.ഐ ബെന്നി , രാജു ബോബി , ടി.ജെ പീറ്റർ , എം.കെ ഷാഹുൽഹമീദ് ,കെ.പി റോയി, സന്തോഷ് അമ്പിളിവിലാസം ടി.കെ നാസർ , ജോർജ് താന്നിക്കൽ , പി.എൽ ജോസ് ,കെ.ഡി മോഹനൻ, മുത്തു കുമാർ ,സന്തോഷ് , പ്രസന്നൻ , ഷാജി ജോസഫ് , ജാഫർഖാൻ മുഹമ്മദ് ,പി.എൽ ജോസ് ,കെ.എസ് ജയകുമാർ , ഷമീർ എം.എ , എൻ.ഐ സലീം , ബി രാധാകൃഷ്ണൻ , ബൈജു ജോർജ് , ഹരിദാസ് കരിങ്കുന്നം , പ്രശാന്ത് രാജു , പി.വി അച്ഛമ്മ ,ബിന്ദു തുടങ്ങിയർ സംസാരിച്ചു.