കട്ടപ്പന :ദ്രാവിഡ മുന്നേറ്റ കഴകം ഉപ്പുതറ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് നടക്കും. .ഡിഎംകെ ജില്ലാ സെക്രട്ടറി കെ കെ ജനാർദ്ദനൻ ഉദ്ഘാടന യോഗത്തിന് മുന്നോടിയായി പതാക ഉയർത്തും. തുടർന്ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനവും കമ്പം എം.എൽ.എ എൻ രാമകൃഷ്ണൻ നിർവ്വഹിക്കും.
ഉപ്പുതറ ലോക്കൽ സെക്രട്ടറി ടി എസ് ഉദയകുമാർ അദ്ധ്യക്ഷത വഹിക്കും , സംസ്ഥാന കമ്മിറ്റി അംഗം വി കെ മുഹമ്മദ് ആസിഫ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മിറ്റി അംഗം എൻ .കനി,മോഹൻദാസ്, ഏരിയ സെക്രട്ടറി കെ സജീവ്,ഏരിയ കമ്മിറ്റി അംഗം എസ് ജോസഫ്, എം എ മാത്യു, രാജേഷ് വി, മുത്തുരാജ് തമ്പി, എം എം സന്തോഷ്,എ പി പ്രമോദ്,ഝാൻസി,വർഗീസ്,പ്രേംകുമാർ, സന്ധ്യ രാജേഷ് തുടങ്ങിയവർ സംസാരിക്കും.