മൂന്നാർ: ഹൈറേഞ്ച് മേഖലയിലെ ആദ്യ മലയാളം പ്രൈമറി സ്‌കൂളായ മൂന്നാർ ഗവ.എൽ പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 23, 24 തിയതികളിൽ നടക്കും. .23 ന് രാവിലെ 10 ന് സ്‌കൂൾ അങ്കണത്തിൽ ജനറൽ കൺവീനർ കെ അഷ്ടലക്ഷ്മി ജൂബിലി പതാക ഉയർത്തും. വൈകിട്ട് 3 ന് വിളംബര ജാഥ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ റീന മുത്തുകുമാർ ഫ്ളാഗ് ഓഫ് ചെയ്യും. 24 ന് രാവിലെ. 10 ന് നിലവിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് പ്രാർത്ഥന ഗാനം ആലപിക്കും. ആദ്യബാച്ച് വിദ്യാർത്ഥികളായ ആർ എസ് മണി, വി എ പരീത്, ജോർജ് ജോൺ, സ്‌കൂൾ ലീഡർ എ സിൻഡ്രലാ എന്നിവർ ചേർന്ന് ദീപം തെളിയിക്കും. ഉച്ചക്ക് 12 ന് പ്ലാറ്റിനം ജൂബിലി സമ്മേളനം അഡ്വ. എ രാജ എം എൽ എ ഉദ്ഘാടനം ചെയ്യും. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ അദ്ധ്യക്ഷത വഹിക്കും.സ്‌കൂൾ ഹെഡ്മിസ്ട്രസ് ലിസി ടി എബ്രഹാം റിപ്പോർട്ട് അവതരിപ്പിക്കും. സബ് കളക്ടർ വി എം ജയകൃഷ്ണൻ ആദ്യ ബാച്ച് വിദ്യാർത്ഥികളെയും ജോൺ പെരേര മുതിർന്ന മുൻ അദ്ധ്യാപകരെയും ആദരിക്കും.