 
ഇടുക്കി: പത്ത് വർഷം സേവന ദൈർഘ്യമുള്ള മുഴുവൻ കാഷ്യൽ കണ്ടിജന്റ് ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തുക, ആഴ്ചയിൽ ഒരുദിവസം അവധി അനുവദിക്കുക. എല്ലാ പി.ടി. എസ് ജീവനക്കാർക്കും അടിസ്ഥാന ശമ്പളം 18,000 രൂപയാക്കുക, എസ്.എ എൽ ഐ ,എച്ച് ആർ.എ എന്നീ ആനുകൂല്യങ്ങൾ അനുവദിക്കുക, കാഷ്യൽ കണ്ടിജന്റ് ജീവനക്കാരെയും, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക 'തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ടിജന്റ് ജീവനക്കാരർഡിസംബർ 10 ന്സെക്രട്ടറിയേറ്റിലേക്ക് മാർച്ചും,ധർണ്ണയും സംഘടിപ്പിക്കും, സമരത്തിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ നോട്ടിസ് വിതരണവും, വിശ ദീകരണ ക്യാമ്പയിനും നടന്നു.തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടത്തിയ ജില്ലാതല പരിപാടി ജോയിന്റ് കൗൺസിൽ ജില്ല കമ്മിറ്റി അംഗം എം.എസ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.ജിൻസ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ.ബിജുമോൻ മുഖ്യപ്രഭാക്ഷണം നടത്തി എം.എസ്.അമ്മിണി, പി.കെ.രമണി, നിർമ്മല, ആർ.പ്രിയ തുടങ്ങിയവർ ക്യാമ്പയിന് നേതൃത്വം നൽകി.ജില്ലയിലെ മുഴവൻ താലൂക്ക് കേന്ദ്രങ്ങളിലുംപരിപാടി സംഘടിപ്പിച്ചു.