മൈലക്കൊമ്പ് : സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ നടക്കുന്ന ബി. എഡ്. വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പിൽ 'നിങ്ങളുടെ വാഹനങ്ങളെ അറിയുക' എന്ന പരിപാടി സംഘടിപ്പിച്ചു. കാറും ഇരുചക്ര വാഹനങ്ങളും ഉപയോഗിക്കുന്നവർ സ്വന്തം വാഹനങ്ങളെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, റോഡ് നിയമങ്ങൾ എന്നിവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ളതായിരുന്നു ക്ലാസുകൾ. തിയറിയും പ്രാക്ടിക്കലും ക്ലാസ്സുകളിൽ ഉൾപ്പെടുത്തിയിരുന്നു. റോഡ് അപകടങ്ങൾ പരമാവധി ഇല്ലാതാക്കാൻ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ കറുകുറ്റിയിലുള്ള എസ് സി എം എസ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ രൂപീകരിച്ചിട്ടുള്ള സെർസ്റ്റ് ( എസ് സി എം എസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റോഡ് സേഫ്ടി ആൻഡ് ട്രാൻസ്‌പോർട്ടേഷൻ) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി. എസ് സി എം എസ് ലെ അദ്ധ്യാപകരായ സുജയ് കെ., നിഖിൽ അശോക് എൻ., അനൂപ്, അമൽ പി. ദേവ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
മൈലക്കൊമ്പ് സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ നടന്ന 'നിങ്ങളുടെ വാഹനങ്ങളെ അറിയുക' എന്ന പരിപാടിയിൽ പരിശീലനം നൽകുന്നു