തൊടുപുഴ : വണ്ണപ്പുറം ടെക്നിക്കൽ സ്‌കൂളിൽ വച്ച് ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ് മാറ്റിവെക്കണമെന്ന് കെ പി എസ് ടി എ തൊടുപുഴ സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ക്രിസ്തുമത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും സ്ഥാപനങ്ങൾക്കും അദ്ധ്യാപകർക്കും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയാണ്.ഞായറാഴ്ച ഒഴിവാക്കിയുള്ള ക്യാമ്പ് ദിനങ്ങൾ പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് സബ് ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നൽകി. സബ് ജില്ലാ പ്രസിഡന്റ് ഷിന്റോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം നാസർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജോയ് മാത്യു, സബ് ജില്ലാ സെക്രട്ടറി ദീപു ജോസ്, വി.ആർ രതീഷ്, സജി മാത്യു,സുനിൽ തോമസ്, രാജിമോൻ ഗോവിന്ദ്, ജിബിൻ ജോസഫ്, ലിജോ മോൻ ജോർജ് , ലിന്റോ ജോർജ് , ജിൻസ് കെ.ജോസ്, ബിജു ഐസക്, ജീസ് എം അലക്സ്, ജോസഫ് മാത്യു, ആൽബിൻ ജോസഫ് , സിനു തോമസ്, റോബർട്ട്, ഡോൺ തോമസ്, ജെയിംസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.