തൊടുപുഴ: 47-ാമത് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് നാളെ രാവിലെ എട്ട് മുതൽ തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി രണ്ട് മുതൽ അഞ്ച് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിന്റെ മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും സ്‌പോർട്സ് കൗൺസിൽ മെമ്പറുമായ മനോജ് കോക്കാട്ട്, ജില്ലാ പ്രസിഡന്റ് ജേക്കബ് പിണക്കാട്ട്, സെക്രട്ടറി ജിൻസി ജോസ് എന്നിവർ പറഞ്ഞു. രാവിലെ എട്ട് മുതൽ രജിസ്‌ട്രേഷനും ഭാരനിർണ്ണയവും ആരംഭിക്കും. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് മുഖ്യാഥിതിയാകും. സമാപനയോഗവും സമ്മാനദാനവും ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. സ്‌പോർട്സ് മേഖലയിലെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും. സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റർ, ഗ്രാൻഡ് മാസ്റ്റർ, സീനിയർ ഗ്രാൻഡ് മാസ്റ്റർ, സൂപ്പർ സീനിയർ ഗ്രാൻഡ് മാസ്റ്റർ, അംഗപരിമിതർ എന്നീ വിഭാഗങ്ങളിൽ ഭരണത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടതുകൈ, വലതുകൈ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം. ജില്ലാ സ്‌പേർട്സ് കൗൺസിലിന്റെ നിരിക്ഷണത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വ്യാപാര സാമൂഹ്യ മേഖലയിലെ നേതാക്കൾ പങ്കെടുക്കും. എല്ലാ വിഭാഗങ്ങളിലെയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ഉൾപ്പെടുത്തി സംസ്ഥാന ചാമ്പ്യൻഷിപ്പിലേയ്ക്കുള്ള ടീമിനെ രൂപീകരിക്കുമെന്നും മത്സരാർത്ഥികൾ വയസ് തെളിയിക്കുന്ന രേഖകൾ കൊണ്ടുവരണമെന്നും ഭാരവാഹികൾ പറഞ്ഞു. അന്വേഷണങ്ങൾക്ക് ഫോൺ: 6238057241, 9495305615, 8113046194.