തൊടുപുഴ : വിജ്ഞാന മാതാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാ മാതാവിന്റെ തിരുനാൾ ആരംഭിച്ചു. കോതമംഗലം രൂപതാ വികാരി ജനറാൾ റവ. ഫാ .വിൻസെന്റ് നെടുങ്ങാട്ട് കൊടിയേറ്റുന്നു. വികാരി തോമസ് വിലങ്ങു പാറയിൽ , ഫാ അബ്രഹാം നിരവത്തിനാൽ , ഡീക്കൻ എബിൻ കുഞ്ചറക്കാട്ട് എന്നിവർ സമീപം തുടർന്ന് കോതമംഗലം രൂപത വികാരി ജനറാൾ ഫാ. വിൻസെന്റ് നെടുങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഇന്ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, അമ്പ് മുടി എഴുന്നള്ളിക്കൽ. വൈകുന്നേരം 5.15ന് മുവാറ്റുപുഴ നിർമ്മല കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ തിരുനാൾ കുർബാന അർപ്പിക്കും. പുറപ്പുഴ ആശ്രമത്തിലെ ഫാ. സോമി പാണങ്ങാട്ട് സന്ദേശം നൽകും. തുടർന്ന് നടക്കുന്ന പ്രദക്ഷിണത്തിന് തൊടുപുഴ ഫൊറോന പള്ളി അസി. വികാരി ഫാ. സ്‌കറിയ മെതിപ്പാറ കാർമ്മികത്വം വഹിക്കും.
ഫോട്ടോ.തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ തിരുനാളിന് ആരംഭം കുറിച്ച് കോതമംഗലം രൂപതാ വികാരി ജനറാൾ റവ. ഫാ .വിൻസെന്റ് നെടുങ്ങാട്ട് കൊടിയേറ്റുന്നു. വികാരി തോമസ് വിലങ്ങു പാറയിൽ , ഫാ അബ്രഹാം നിരവത്തിനാൽ , ഡീക്കൻ എബിൻ കുഞ്ചറക്കാട്ട് എന്നിവർ സമീപം