joseph

തൊടുപുഴ: കള്ളിക്കൽ അംബേദ്ക്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പി. ജെ. ജോസഫ് എം.എൽ.എ പ്രകാശനം ചെയ്തു. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രണ്ട് വീതം പട്ടിക വർഗ്ഗ നഗറുകളെ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിക്കായി തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി, തൊടുപുഴ നിയമസഭാ നിയോജക മണ്ഡലത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ആയ ഉപ്പുകുന്ന് കള്ളിക്കൽ പട്ടികവർഗ്ഗ നഗറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ആദിവാസി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ സാമൂഹിക സാമ്പത്തിക പരോഗതിക്കായുള്ള പ്രസ്തുത പദ്ധതിക്ക് ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, സാമ്പത്തിക പ്രവർത്തനങ്ങൾ, വീടില്ലാത്ത ആദിവാസികൾക്ക് വീട്, വീട് മെയിന്റനൻസ് എന്നിവയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കള്ളിക്കൽ സെറ്റിൽമെന്റിൽ വച്ച് കൂടിയ ഊരുകൂട്ട യോഗങ്ങളിൽ നിവാസികളുമായി നേരിട്ട് സംവദിച്ചാണ് പദ്ധതി നിർദ്ദേശങ്ങൾ സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനെയും, പട്ടികവർഗ്ഗ വികസന വകുപ്പ്ജില്ലാ പ്രോജക്ട് ഓഫീസിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം,ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എം. ലതീഷ് .ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ , നൈസി ഡെനിൽ , കെ. ആർ ഗോപി, അജയ്. എ ജെ . ലിജി. കള്ളിക്കൽ ഊര് മൂപ്പൻ കെ.ഡി,ഗോപി , എന്നിവർ പങ്കെടുത്തു