തൊടുപുഴ: മലയാള ഭാഷ മാസാചരണത്തോടനുബന്ധിച്ച് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും തൊഴിൽ വകുപ്പ് ജീവനക്കാരെയും ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾനടത്തി.ജില്ലാ ലേബർ ഓഫീസർ സ്മിത കെ ആറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ എന്ന് കവി പറഞ്ഞതുപോലെ ഏത് ഭാഷ നമ്മൾ പഠിച്ചാലും നമുക്ക് മാതൃ ഭാഷയായിരിക്കണം പ്രധാനമെന്നും ശ്രീ രാജു തരണിയിൽ ഉദ്ഘാടന കർമ്മത്തിൽ പറഞ്ഞു. പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസർ എം .എസ് സുരേഷ് സ്വാഗതം പറഞ്ഞു. ഡോ. രാജു ഡി കൃഷ്ണപുരം (റിട്ട. പ്രൊഫസർ ഹെൻറി ബേക്കർ കോളേജ് മേലുകാവ് ) മുഖ്യ പ്രഭാഷണം നടത്തി. എൻ കൃഷ്ണകുമാർ, അജിത്കുമാർ എസ്, അഭി സെബാസ്റ്റ്യൻ, മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷെരീഫ് സർഗ്ഗം എന്നിവർ സംസാരിച്ചു.മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി കെ നവാസ് സമ്മാനദാന ചടങ്ങുകൾ നിർവഹിച്ചു. തൊടുപുഴ ഡെപ്യൂട്ടി ലേബർ ഓഫീസർ ബൈജു ബാബു നന്ദി പറഞ്ഞു.