
നെടുങ്കണ്ടം: എം.ഇ.എസ് കോളജിൽ ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെയും ഉടുമ്പഞ്ചോല താലൂക്കിലെ ഇലക്ഷൻ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രിക്കൽ പാർട്ടിസിപ്പേഷൻ അഥവാ സ്വീപ് എന്ന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ എല്ലാ പ്രവർത്തനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമ്മതിദായക അവകാശത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുമാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും സിഗ്നേച്ചർ വാളിൽ ഒപ്പ് രേഖപ്പെടുത്തിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോളേജ് വൈസ് പ്രിൻസിപ്പൽ അബ്ദുൾ റസാക്ക്, ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ രതീഷ് ടി, അനിഷ പി.പി, സന്തോഷ് കെ.ബി, ഘനശ്യാം പി.എച്ച്. എന്നിവർ പങ്കെടുത്തു.