തൊടുപുഴ: ഭാരതീയ തപാൽ വകുപ്പ് , ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കുന്നു. സർവീസ് പെൻഷൻകർക്ക് 70 രൂപ ഫീസോടെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് . സേവനം ലഭിക്കുന്നതിനായി പെൻഷൻകാർ അവരുടെ ആധാർ, മൊബൈൽ നമ്പർ, പി പി ഒ നമ്പർ, ബാങ്ക് പാസ്ബുക്ക്, പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയോടൊപ്പം അടുത്തുള്ള പോസ്റ്റോഫീസുമാറ്റി ബന്ധപ്പെടേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന പ്രമാൺ ഐഡി ഉപയോഗിച്ച് ഒരാഴ്ച്ചക്ക് ശേഷം പെൻഷനർക്ക് ജീവൻ പ്രമാൺ വെബ്‌സൈററ്റിൽ നിന്നും ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ജില്ലയിലെ എല്ലാ സർവ്വീസ് പെർഷൻകാരും ഈ സേവനം പരമാധി പ്രയോജനപ്പെടുത്തണമെന്ന് ഇടുക്കി പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ.04862222286.