കട്ടപ്പന :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ഇടുക്കി നിയോജകമണ്ഡലം നാൽപ്പതാം വാർഷിക സമ്മേളനം. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.കെ എസ് എസ് പി എ നിയോജകമണ്ഡലം പ്രസിഡണ്ട് എഡി ചാക്കോ അദ്ധ്യക്ഷത വഹിച്ചു, നഗരസഭ ചെയർപേഴ്സൺ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന കമ്മിറ്റി അംഗം കെ എ മാത്യു, ഡിസിസി ജനറൽ സെക്രട്ടറിമാരായ വൈ സി സ്റ്റീഫൻ, എം ഡി അർജുനൻ, കോൺഗ്രസ് കാമാക്ഷി നിയോജകമണ്ഡലം പ്രസിഡന്റ് പി എം ഫ്രാൻസിസ്, കെ എസ് എസ് പി എ ജില്ലാ ട്രഷറർ ജോയി ടി എം, നിയോജകമണ്ഡലം സെക്രട്ടറി മോഹനൻ നായർ ജി, വനിതാ ഫോറം ജില്ലാ കൺവീനർ അൽഫോൻസാ, സംസ്ഥാന സമിതി അംഗം പി എസ് രാജപ്പൻ, ട്രഷറർ തങ്കച്ചൻ ജോസഫ് , തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനത്തിനുശേഷം പ്രതിനിധി സമ്മേളനം നടന്നു.ജില്ലാ പ്രസിഡന്റ് പി കെ ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു, ജില്ലാ ജോയിൻ സെക്രട്ടറി പി ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി, തുടർന്ന് സംഘടനാ ചർച്ച നടന്നു. ജില്ലാ സെക്രട്ടറി ഐവാൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വെട്ടിക്കാല അധ്യക്ഷത വഹിച്ചു. ജോസ് തച്ചേരിൽ, പിഡി വർഗീസ്, സാബു ജോൺ, വി ഡി അബ്രഹാം , കെ പി ജയകുമാർ തുടങ്ങിയവർ ചർച്ച നയിച്ചു.