അടിമാലി: നാൽപ്പത് അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണ വയോധികക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേന
ഉദോഗസ്ഥർ. അടിമാലി മന്നാംകാല ജുമാമസ്ജിദ് പള്ളിക്ക് സമീപം മൂഴിക്കുന്നേൽ വിലാസിനി ഗംഗാധരൻ (75) ആണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കിണറ്റിൽ 10 അടിയോളം വെള്ളം ഉണ്ടായിരുന്നു. അപകടം നടന്ന ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഉടൻ തന്നെ
സ്റ്റേഷൻ ഓഫീസർ വി.എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തി.15 മിനിറ്റിനുള്ളിൽ
റോപ്പ് നെറ്റ് ഉപയോഗിച്ചാണ് വ്യദ്ധയെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്. പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൃദ്ധ അബോധാവസ്ഥയിലായിരുന്നു. അനീഷ് പി ജോയ്, പി.എം ഷാനവാസ് എന്നിവർ
കിണറ്റിൽ ഇറങ്ങി. ബിനീഷ് തോമസ്, വി.റ്റി സനീഷ്, ജിജോ ജോൺ, ജിൻസൺ തോമസ്, ജോർജ് ജോസഫ് എന്നിവരും രക്ഷാസംഘത്തിലുണ്ടായിരുന്നു.