
മൂലമറ്റം. അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആന പല്ലും തോക്കുകളും വനപാലകർ പിടികൂടി .അറക്കുളം ആലാനിക്കൽ ഭാഗം മണിമലയിൽ ഈപ്പച്ചന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത് .ഈപ്പച്ചനേയും കസ്റ്റഡിയിലെടുത്തു .വനംവകുപ്പിന്റെ വിജിലൻസിന് കിട്ടിയ പരാതി പ്രകാരമാണ് തൊടുപുഴ ഫ്ലയിംങ്ങ് സ്ക്വാഡ് റെയ്ഞ്ചാഫീസർ മനു കെ നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ, സുരേഷ് കുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനിൽ വി.ആർ, ജോസഫ് വർഗ്ഗീസ്, സജാദ് പി.ഐ., മീര ജോസഫ്, ഷാജി പി എസ്;എന്നിവർ റെയ്ഡിന് നേതൃത്വം നൽകി പ്രതിയേയും തൊണ്ടി സാധനങ്ങളും മൂലമറ്റം ഫോറസ്റ്റ് അധികൃതർക്ക് കൈമാറി .