അടിമാലി: മൂന്നു ദിവസങ്ങളിലായി നടന്ന അടിമാലി ഉപജില്ലാ കലാേത്സവത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ സ്‌കൂൾ ഓവർഓൾ ചാമ്പ്യന്മാരായി.എൽ.പി വിഭാഗം ഒന്നാം സ്ഥാനം 61 പോയിന്റുകൾ വീതം നേടി ശ്രീവിവേകാനന്ദ അടിമാലി,
സെന്റ് ആന്റണി എല്ലക്കൽ എന്നിവർ പങ്കിട്ടു. 59 പോയിന്റുമായി ഫാത്തിമ മാതാ കൂമ്പൻപാറ രണ്ടാം സ്ഥാനം കരസ്ഥമാക്കി
57 പോയിന്റുകൾ വീതം നേടി സെന്റ് ജോസഫ് കല്ലാർകുട്ടി, ഗവ. സ്‌കൂൾ പണിക്കൻകുടി, സെന്റ് ജോർജ് പാറത്തോട്, വിജ്ഞാനം സ്‌കൂൾ മുക്കുടം എന്നീ നാലു സ്‌കൂളുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. യു.പി വിഭാഗത്തിൽ 78 പോയിന്റുമായി കൂമ്പൻപാറ ഫാത്തിമ മാതാ ഒന്നാം സ്ഥാനവും 76 പോയിന്റോടെ പാറത്തോട് സെന്റ് ജോർജ് രണ്ടാം സ്ഥാനവും 70 പോയിന്റുകൾ വീതം നേടി ഗവ. സ്‌കൂൾ രാജാക്കാട്, ശ്രീവിവേകാനന്ദ അടിമാലി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ 238 പോയിന്റുകളോടെ ഫാത്തിമ മാതാ കൂമ്പൻപാറ ഒന്നാമതും 188 പോയിന്റോടെ കാർമൽ മാതാ മാങ്കടവ് രണ്ടാമതും 155 പോയിന്റോടെ സെന്റ് സെബാസ്റ്റ്യൻസ് തോക്കുപാറ മൂന്നാമതുമെത്തി.ഹയർ സെക്കൻഡറി വിഭാഗത്തിൽ 232 പോയിന്റോടെ കൂമ്പൻപാറ ഫാത്തിമ മാതാ ഒന്നാം സ്ഥാനത്തെത്തി. 159 പോയിന്റുമായി എസ്.എൻ.സി.പി സ്‌കൂൾ അടിമാലി രണ്ടാം സ്ഥാനവും 106 പോയിന്റോടെ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കുഞ്ചിത്തണ്ണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ബ്ലാേക്ക് പഞ്ചായത്ത് പ്രസിഡന്റ് സാേമൻ ചെല്ലപ്പൻ സമ്മാനങ്ങൾ വിതരണം ചെയ്തു.