
കുമളി:കഴിഞ്ഞ ദിവസമാണ് പൊലീസ് കുമളിയിലെ വ്യാപാരികൾക്കായി ശബരിമല സീസണോടനുബന്ധിച്ചുള്ള മിറ്റിംഗിൽ നടപ്പാതയിൽ കച്ചവടമോ മാർഗതടസമോ പാടില്ലെന്ന് നിർദ്ദേശിച്ചത്. എന്നാൽ തൊട്ടുപിന്നാലെ ഇതാ കൊളുത്ത് പാലത്തിന് സമീപം യൂണിയൻ ബാങ്കിന്റെ ഭാഗത്ത് നടപ്പാതയിൽ ഒരു പെട്ടിക്കട പ്രത്യക്ഷപ്പെട്ടു. ഇതിന് തൊട്ടടുത്തായി നടപ്പാതയിൽ കോൺക്രീറ്റിംഗും നടത്തി മറ്റൊരുു കൈയേറ്റം.കൂടി സി.ഐ. പി.എസ് സുജിത്താണ് മീറ്റിംഗിൽ നിർദ്ദേശം മുന്നോട്ടുവച്ചത്.വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റുൾപ്പടെ ള്ളവർ കൈയ്യടിച്ച് സമ്മതിച്ചു. ഇപ്പോൾ വെച്ച പെട്ടിക്കടക്ക് പഞ്ചായത്തിന്റെ അനുമതിയോ ദേശീയ പാത വിഭാഗത്തിന്റെ അനുമതിയോ ഇല്ല.നടപ്പാതയിലെ കോൺക്രീറ്റിംഗിന് ദേശീയ പാത വിഭാഗത്തിന്റെ അനുമതി നിശ്ചയമായിട്ടും വേണം. കൊല്ലംതേനി ദേശീയ പാതയിലാണ് ഈ രണ്ട് നിയമലംഘനങ്ങളും. അയ്യപ്പഭക്തർ സഞ്ചരിക്കുന്ന റോഡും പാതയോരവുമാണിത്. ആദ്യം ഒരു പെട്ടിക്കട എത്തി. ഇനി മാല പോലെ ഇത്തരം കടകൾ ഹോളിഡേ ഹോം മുതൽ ചെക്ക് പോസ്റ്റ് വരെ എത്തും. നന്നേ വീതി കുറഞ്ഞ റോഡാണിത്. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ താത്ക്കാലിക കടകളും ഉയരും . ഇതിനും തറവാടക. ശബരിമല തീർത്ഥാടകരേയും വാഹനങ്ങളുമായി കുമളി ടൗൺ പ്രദേശം നിബിഡമാകും. തലവേദനയായി റോഡരികിലെ താത്ക്കാലിക കടകൾ ഉയരും. ഗതാഗതം തടസ്സപ്പെടുകയും ചെയ്യും.
സീസണിൽ ഇത് പതിവ്
പുറമേ നിന്നുള്ള കച്ചവടക്കാരാണ് കൂടുതലും ശബരിമല സീസണിൽ എത്തുക. തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞ് നിർത്തി കടകളിലെത്തിക്കാൻ വൻസംഘവും മത്സരിക്കും. നാട്ടുകാർക്ക് കുമളിയിലെ കുടകൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്താൻ അവകാശമില്ല. താത്ക്കാലിക കടകളിലെ ക്യാൻവാസിംഗ് തൊഴിലാളികൾ പ്രവർത്തിക്കുക ഗുണ്ടകളേപ്പോലെയാണ് .ശബരിമല തീർത്ഥാടകരുടെ വാഹനമല്ലെങ്കിൽ ഇക്കൂട്ടർ ഭീഷണിപ്പെടുത്തും. . ശബരി മല സീസണിലെ കുമളിയിലെ സ്ഥിരം കാഴ്ചയാണിത്.കുമളി മുതൽ കെ.കെ. റോഡരികിൽ ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് താത്ക്കാലിക കടകൾ വർഷം തോറും ഏറുകയാണ്.